ദോഹ : രാജ്യത്തെ മുന്‍ നിര ഹൈപ്പര്‍മാര്‍ക്കറ് ശൃംഖലയായ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ പുതിയ മെഗാ പ്രൊമോഷന്‍ ആരംഭിച്ചു. ഖത്തറിലെ എല്ലാ ഔട്ട്ലെറ്റുകളിലും ‘JACKPOT JOURNEY’ മെഗാ പ്രൊമോഷന് വിപുലമായ ആഘോഷ പരിപാടികളോടെ തുടക്കമായി. ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണില്‍ നടന്ന ചടങ്ങില്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, പുതിയ പ്രൊമോഷന്‍ ഉത്ഘാടനം ചെയ്തു. സിഇഒ ശരീഫ് ബിസി, ജനറല്‍ മാനേജര്‍ അജിത് കുമാര്‍ മറ്റ് മാനേജ്മന്റ് അംഗങ്ങളും വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുത്തു.
മെഗാ പ്രൊമോഷന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് പത്ത് ഹ്യുണ്ടായ് കാറുകളും 1.5 ലക്ഷം ഖത്തര്‍ റിയാലിന്റെ ഷോപ്പിംഗ് വൗച്ചറുകളും സമ്മാനമായി ലഭിക്കും. 110 വിജയികള്‍ക്കായി സമ്മാനങ്ങള്‍ ഒരുക്കിയിരിക്കുന്ന ഈ മെഗാ പ്രൊമോഷനില്‍ ഗ്രാന്‍ഡ് മാള്‍/ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് ഔട്‌ലെറ്റുകളില്‍ നിന്നും 50 റിയാലിനോ അതിലധികമോ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ പൂരിപ്പിച്ചു നല്‍കി എല്ലാ ഉപഭോക്താക്കള്‍ക്കും പങ്കെടുക്കാം.
തികച്ചും സുതാര്യമായ നറുക്കെടുപ്പിലൂടെ ഖത്തര്‍ മിനിസ്ട്രി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി വിജയകരമായി നടത്തിവരുന്ന മെഗാ പ്രമോഷനുകളിലൂടെ നിരവധി വിജയികള്‍ക്ക് കാറുകള്‍, സ്വര്‍ണ്ണ ബാറുകള്‍, ക്യാഷ് പ്രൈസുകള്‍, ഗിഫ്‌റ് വൗച്ചറുകള്‍ തുടങ്ങിയ സമ്മാനങ്ങള്‍ നല്‍കി ഗ്രാന്‍ഡ് മാള്‍ ജൈത്ര യാത്ര തുടരുകയാണ്.
എല്ലാ ഉപഭോക്താക്കളും മെഗാ പ്രൊമോഷന്റെ ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു. ഇതുവരെയുള്ള പ്രവര്‍ത്തനാനുഭവങ്ങളും ഉപഭോക്താക്കളുടെ അഭിരുചികളും പരിഗണിച്ച്, ഖത്തറിലുടനീളം ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ കൂടുതല്‍ ഔട്‌ലറ്റുകള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
