മസ്‌കത്ത്: ഒമാനിൽ കാലാവധി കഴിഞ്ഞിട്ടും വർക്ക് പെർമിറ്റ് വീസ പുതുക്കാത്ത പ്രവാസികൾക്ക് പിഴയില്ലാതെ വീസ പുതുക്കാൻ അവസരം. ജൂലൈ 31 വരെ സമയപരിധി അനുവദിച്ചിട്ടുണ്ട്.
കോവിഡ് കാലയളവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസുകളും ഏഴ് വര്‍ഷത്തില്‍ കൂടുതലായുള്ള പിഴകളും ഒഴിവാക്കും. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തവര്‍ക്ക് കരാര്‍ റദ്ദാക്കി രാജ്യം വിടാനും പദവി സ്ഥിരപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്ത് തുടരാനും ഈ അവസരം ഉപയോഗിക്കാമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളികള്‍ക്ക് അടുത്ത രണ്ട് വര്‍ഷത്തേക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാനും കഴിയും. എന്നാല്‍, തൊഴിലുടമ തൊഴിലാളിയുടെ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അവരുടെ സേവനങ്ങള്‍ അവസാനിപ്പിക്കാനും കഴിയും. നിലവിലുള്ള എല്ലാ പിഴകഴും ഫീസുകളും അധിക ബാധ്യതകളും റദ്ദാക്കപ്പെടും.അതേസമയം ഏഴ് വര്‍ഷം മുമ്പ് ലേബര്‍ കാര്‍ഡുകള്‍ കാലഹരണപ്പെട്ട വ്യക്തികളുടെ എല്ലാ പിഴകളും കുടിശ്ശികകളും തൊഴില്‍ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്.
അതേസമയം ഏഴ് വര്‍ഷം മുമ്പ് ലേബര്‍ കാര്‍ഡുകള്‍ കാലഹരണപ്പെട്ട വ്യക്തികളുടെ എല്ലാ പിഴകളും കുടിശ്ശികകളും തൊഴില്‍ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
