ദോഹ: ഖത്തറില്‍ ദന്തഡോക്ടര്‍മാര്‍ക്ക് യോഗ്യതാ പരീക്ഷ നടത്താനൊരുങ്ങി പൊതുജനാരോഗ്യ മന്ത്രാലയം. രോഗികള്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ ഗുണനിലവാരം ഉയര്‍ത്തുക ലക്ഷ്യമിട്ടാണ് പരീക്ഷ നടത്തുന്നത്. ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രൊഫഷണല്‍ രജിസ്‌ട്രേഷനും ലൈസന്‍സിംഗ് സംവിധാനവും വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടാണിത്. രാജ്യത്ത് ജോലി ചെയ്യുന്ന ഡെന്റിസ്റ്റുകള്‍ മികച്ച സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് പരീക്ഷ നടത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
ഖത്തറില്‍ ജനറല്‍ ഡെന്റിസ്റ്റായി ജോലി ചെയ്യുന്നതിന് ലൈസന്‍സ് ലഭിക്കുന്നതിനുള്ള അടിസ്ഥാന വ്യവസ്ഥകളിലൊന്നാണ് യോഗ്യതാ പരീക്ഷ. ജോലിക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഡെന്റിസ്റ്റുകള്‍ പരീക്ഷ പാസാകണം. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ കുറഞ്ഞത് 60% മാര്‍ക്ക് ലഭിച്ചാല്‍ പാസാകും. 150 മള്‍ട്ടിപ്പില്‍ ചോയ്‌സ് ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്ക് ഉണ്ടാകുക.
പ്രോമെട്രിക് പ്ലാറ്റ്‌ഫോമിലൂടെ ഓണ്‍ലൈനായാണ് പരീക്ഷ. ആദ്യ ശ്രമത്തില്‍ വിജയിച്ചില്ലെങ്കിലും പിന്നീടും പരീക്ഷ എഴുതാം. സമയപരിധി ഇല്ലാതെ അടുപ്പിച്ച് അഞ്ച് തവണ ഒരാള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
