ഇന്ത്യക്കാര്‍ക്ക് പുതിയ ഗോള്‍ഡന്‍ വീസയുമായി യുഎഇ

1q 50

അബുദാബി: ഇന്ത്യക്കാര്‍ക്കായി പുതിയ ഗോള്‍ഡന്‍ വീസ അവതരിപ്പിച്ച് യുഎഇ. ദുബായില്‍ സ്വത്തുക്കള്‍ ഇല്ലാത്തതും ബിസിനസുകളില്‍ നിക്ഷേപമില്ലാത്തുമായവര്‍ക്ക് ഇനി ഗോള്‍ഡന്‍ വീസയ്ക്ക് വേണ്ടി അപേക്ഷിക്കാം. സാധാരണയുള്ള നിക്ഷേപ അധിഷ്ഠിത വീസയില്‍ നിന്ന് നോമിനേഷന്‍ അധിഷ്ഠിത ഗോള്‍ഡന്‍ വീസയാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.

നേരത്തെ ഇന്ത്യക്കാര്‍ക്ക് ഗോള്‍ഡന്‍ വീസ ലഭിക്കണമെങ്കില്‍ യുഎഇയിലെ ബിസിനസിലോ വസ്തുവകകളിലോ കുറഞ്ഞത് രണ്ട് മില്യണ്‍ ദിര്‍ഹത്തിന്റെ അതായത് 4.66 കോടി രൂപയുടെ നിക്ഷേപം ആവശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ യോഗ്യരായ ഇന്ത്യക്കാര്‍ക്ക് നിശ്ചിത ഫീസ് അടച്ച് ഇനി ഗോള്‍ഡന്‍ വീസ സ്വന്തമാക്കാം. അപേക്ഷകര്‍ക്ക് 1,00,000 ദിര്‍ഹം/23.3 ലക്ഷം ഇന്ത്യന്‍ രൂപയാണ് ഫീസ്.

ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, അധ്യാപകര്‍, 15 വര്‍ഷത്തിലധികം പരിചയമുള്ള യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റികള്‍, സ്‌കൂള്‍ അധ്യാപകര്‍, നഴ്‌സുമാര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. സ്റ്റാര്‍ട്ടപ്പ് സ്ഥാപകരേയും ബിസിനസ് പ്രൊഫഷണലുകളേയും പുതിയ നയത്തില്‍ യുഎഇ സ്വാഗതം ചെയ്യുന്നുണ്ട്. യൂട്യൂബര്‍മാര്‍, പോഡ്കാസ്റ്റര്‍മാര്‍, ഡിജിറ്റല്‍ ക്രിയേറ്റേഴ്‌സ് തുടങ്ങിയവര്‍ക്കും 25 വയസ്സിനു മുകളിലുള്ള അംഗീകൃത സ്‌പോര്‍ട്‌സ് പ്രൊഫഷണലുകള്‍ക്കും ഗോള്‍ഡന്‍ വിസയ്ക്കായി അപേക്ഷിക്കാം.

ഇന്ത്യയിലും ബംഗ്ലാദേശിലുടനീളമുള്ള വിഎഫ്എസ്, വണ്‍ വാസ്‌കോ സെന്ററുകളുമായി സഹകരിച്ച് റയാദ് ഗ്രൂപ്പാണ് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്. ഗ്രൂപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയോ കോള്‍ സെന്റര്‍ വഴിയോ അപേക്ഷകര്‍ സമര്‍പ്പിക്കാം.

അപേക്ഷകരുടെ ബാക്ക്ഗ്രൗണ്ട് പരിശോധിച്ച ശേഷമാകും പരിഗണിക്കുക. കള്ളപ്പണം വെളുപ്പിക്കല്‍, ക്രിമിനല്‍ പശ്ചാത്തലം, സോഷ്യല്‍ മീഡിയ എന്നിവയെല്ലാം ബാക്ഗ്രൗണ്ട് പരിശോധനയില്‍ ഉള്‍പ്പെടും. മാത്രമല്ല യുഎഇയുടെ ബിസിനസ്സ്, സംസ്‌കാരം, ശാസ്ത്രം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ അപേക്ഷകന് നല്‍കാന്‍ കഴിയുന്ന സംഭാവനകളും വിലയിരുത്തപ്പെടും. തുടര്‍ന്ന് അന്തിമ അംഗീകാരത്തിനായി യുഎഇ സര്‍ക്കാരിന് അപേക്ഷ അയയ്ക്കും. അപേക്ഷകര്‍ ദുബായ് സന്ദര്‍ശിക്കേണ്ട ആവശ്യമില്ല.

അംഗീകാരം ലഭിച്ചാല്‍ വീസ ലഭിക്കുന്ന വ്യക്തികള്‍ക്ക് ദുബായില്‍ സ്ഥിര താമസം ലഭിക്കും, കുടുംബത്തെ കൊണ്ടുവരാം, ജീവനക്കാരെ നിയമിക്കാം, ബിസിനസ്സ് അല്ലെങ്കില്‍ പ്രൊഫഷണല്‍ ജോലിയില്‍ ഏര്‍പ്പെടാം. ജീവിത കാലം മുതല്‍ വീസയ്ക്ക് സാധുതയുണ്ടായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading