റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികളായ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റുകളെ തരം തിരിച്ച് ഉത്തരവിറക്കി. മൂന്ന് പ്രധാന നൈപുണ്യ വിഭാഗങ്ങളായാണ് പ്രവാസി തൊഴിലാളികളെ തരംതിരിച്ചത്. ഉയര്‍ന്ന വൈദഗ്ധ്യം, വൈദഗ്ധ്യം, അടിസ്ഥാന വിഭാഗം എന്നിങ്ങിനെയാണ് വിഭജിച്ചിരിക്കുന്നത്.
ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനും ആഗോള പ്രതിഭകളെ ആകര്‍ഷിച്ച് രാജ്യത്തെ തൊഴില്‍ വിപണിയിലേക്ക് വൈദഗ്ധ്യവും പരിചയസമ്പത്തും കൈമാറാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം. പ്രവാസി തൊഴിലാളികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന മേഖലയില്‍ ആവശ്യമായ കഴിവും യോഗ്യതയും ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പു വരുത്തും. ഇതിനായി വെരിഫിക്കേഷന്‍ സംവിധാനങ്ങള്‍ വ്യാപകമാക്കും.
രണ്ട് ഘട്ടങ്ങളായാണ് തീരുമാനം നടപ്പാക്കുക. ജൂലൈ 6 മുതല്‍ ആദ്യ ഘട്ടം നിലവില്‍ വരും. തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ ശമ്പളത്തിന്റെയും ജോലിയുടെയും അടിസ്ഥാനത്തില്‍ തരംതിരിക്കും. ഓഗസ്റ്റ് 3 മുതല്‍ രണ്ടാം ഘട്ടം നടപ്പാക്കും. ആദ്യമായി രാജ്യത്ത് എത്തുന്നവര്‍ക്ക് രണ്ടാം ഘട്ടത്തിലാമ് വര്‍ക്ക് പെര്‍മിറ്റുകള്‍ തരംതിരിക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
