ഖത്തറില്‍ അനധികൃതമായി മലിനജലം ഒഴുക്കി; ഒരാള്‍ അറസ്റ്റില്‍

1q 48

ദോഹ: ഖത്തറില്‍ അനധികൃതമായി മലിനജലം ഒഴുക്കിയ ഒരാള്‍ അറസ്റ്റില്‍. അനധികൃതമായ സ്ഥലത്ത് മലിനജലം ഒഴുക്കിവിടുകയും പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുകയും ചെയ്തതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC) കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ മന്ത്രാലയം നടത്തിയ പട്രോളിങ്ങിലിടെയാണ് നിയമലംഘനം കണ്ടെത്തിയത്. നിയമലംഘകനെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്തതായും മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like