ദുബായ്: ക്രിപ്‌റ്റോ കറന്‍സി നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കില്ലെന്ന് വ്യക്തമാക്കി യുഎഇ അതോറിറ്റി. ചില സാമൂഹിക മാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് യുഎഇയില്‍ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഇത് അധികൃതര്‍ പൂര്‍ണമായും തള്ളി.
വ്യക്തവും ഔദ്യോഗികമായും അംഗീകരിക്കപ്പെട്ട ചട്ടക്കൂടുകളും മാനദണ്ഡങ്ങളും അനുസരിച്ചാണ് ഗോള്‍ഡന്‍ വിസകള്‍ നല്‍കുന്നത്. അതില്‍ ഡിജിറ്റല്‍ കറന്‍സി നിക്ഷേപകര്‍ ഉള്‍പ്പെടുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍, സംരംഭകര്‍, പ്രതിഭകള്‍, ശാസ്ത്രജ്ഞര്‍, വിവിധ മേഖലകളിലെ വിദഗ്ദര്‍, മികച്ച വിദ്യാര്‍ത്ഥികള്‍, ബിരുദധാരികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്കാണ് ദീര്‍ഘകാല റസിഡന്‍സി അനുവദിക്കുന്നതെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐസിപി) വ്യക്തമാക്കി.
പൂര്‍ണ്ണമായും ലൈസന്‍സുള്ളതും നിയന്ത്രിതവുമായ കമ്പനികളുമായി മാത്രം ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ നടത്തണമെന്നും നിക്ഷേപകരോടും ഉപഭോക്താക്കളോടും അധികൃതര്‍ നിര്‍ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
