ദോഹ: ഖത്തറില്‍ ഉപഭോക്തൃ സംതൃപ്തി സര്‍വേയുമായി , ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പ്പറേഷന്‍, കഹ്‌റാമ. രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വേ നടത്തുന്നത്.
ആ വര്‍ഷത്തെ സര്‍വേ ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ വരെ സര്‍വേ നടത്താനാണ് തീരുമാനം. കെട്ടിട അനുമതികളിലും സേവന കണക്ഷനുകളിലും ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കും കരാറുകാര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാം.
കഹ്‌റാമയുടെ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍, കോള്‍ സെന്റര്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, മൊബൈല്‍ ആപ്പ്, മറ്റ് സേവന സംവിധാനങ്ങള്‍ എന്നിവയുടെ സേവനങ്ങള്‍ വിലയിരുത്താവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
