ദോഹ: ഖത്തറില്‍ ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. പൊടിക്കാറ്റ് വീശുന്നതിനാല്‍ കാഴ്ചപരിധി കുറയും. അതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ഇന്നലെ വടക്കന്‍ അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് പൊടിക്കാറ്റ് ഖത്തറിലേക്ക് നീങ്ങിയിരുന്നു. ഇതിന്റെ ഉപഗ്രഹചിത്രവും കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ടു. ഇതിന്റെ ഫലമായി ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് ഇന്ന് പുലര്‍ച്ചെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വീശിയിരുന്നു.
തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രാതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
