മസ്‌കത്ത്-കോഴിക്കോട് വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കി സലാം എയര്‍

1q 51

മസ്‌കത്ത്: മസ്‌കത്ത്-കോഴിക്കോട് സെക്ടറിലെ വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കി സലാം എയര്‍. ഹൈദരാബാദ്, ധാക്ക, സിയാല്‍കോട്ട് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

ജൂലൈ 13 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഈ മാസം 13 വരെ സലാം എയര്‍ വെബ്സൈറ്റില്‍ ഫ്‌ലൈറ്റുകള്‍ ലഭ്യമല്ല. അതേസമയം സര്‍വീസുകള്‍ റദ്ദാക്കിയതിന്റെ കാരണം വ്യക്തമല്ല.

വിമാനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ട്രാവല്‍ ഏജന്റുമാര്‍ക്കും യാത്രകാര്‍ക്കും ഔദ്യോഗികമായി സലാം എയറില്‍ നിന്നും ലഭിച്ചിട്ടുണ്ട്. വീണ്ടും ബുക്ക് ചെയ്യാനോ മറ്റുവവിരങ്ങള്‍ക്കോ വെബ്‌സൈറ്റ് വഴിയോ +968 24272222 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like