ദോഹ: ഖത്തറില്‍ ആങ്കര്‍ കമ്പനിയുടെ പവര്‍ബാങ്കുകള്‍ തിരിച്ചുവിളിച്ചു. 2023 സെപ്റ്റംബറിനും 2025 ഫെബ്രുവരിക്കും ഇടയിലുള്ള പവര്‍ബാങ്കുകളാണ് തിരിച്ചുവിളിച്ചത്.
ഈ കാലയളവില്‍ ചൈനയില്‍ നിര്‍മ്മിച്ച അങ്കര്‍ പവര്‍ ബാങ്ക് മോഡലുകളായ A1257, A1647, A1652, A1681, A1689 എന്നിവ വിപണിയില്‍ നിന്ന് തിരികെ വിളിക്കുന്നതായി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു.
അലി ബിന്‍ അലി ഗ്രൂപ്പിന്റെ (അംഗീകൃത അങ്കര്‍ വിതരണക്കാരന്‍) ദോഹത്‌ന ഡിവിഷനുമായി സഹകരിച്ചാണ് നടപടി. പവര്‍ ബാങ്കിന്റെ ബാറ്ററിക്കുള്ളിലെ ആന്തരിക ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പവര്‍ബാങ്കുകള്‍ അമിതമായി ചൂടുപിടിക്കാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.
നിലവില്‍ ഈ പവര്‍ബാങ്കുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമായി മാറ്റി വാങ്ങാനും പൂര്‍ണ്ണമായ റീഫണ്ടും ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. നേരത്തെ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലും ഈ പവര്‍ബാങ്ക് മോഡലുകള്‍ വിലക്കിയിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
