ഖത്തറില്‍ ഇന്ന് 43°C വരെ ; ശക്തമായ പൊടിക്കാറ്റിനും സാധ്യത, കടലിലേക്ക് പോകരുത്

qatar al 2

ദോഹ: ഖത്തറില്‍ ഇന്ന് ചൂട് കനക്കും. ശക്തമായ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദോഹയില്‍ പരമാവധി 43°C വരെ താപനില ഉയരും.

അല്‍-വക്ര (42°C/33°C), മെസൈദ് (42°C/27°C), അല്‍ഖോര്‍ (41°C/30°C) എന്നിങ്ങനെ മറ്റ് പ്രദേശങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടും. ദുഖാന്‍, അബുസംറ എന്നിവിടങ്ങളില്‍ യഥാക്രമം 35°C/31°C, 36°C/31°C എന്നിങ്ങനെ നേരിയ തോതില്‍ ചൂട് അനുഭവപ്പെടുമെന്നും കലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തീരത്ത് തിരശ്ചീന ദൃശ്യപരത കുറവായിരിക്കും പൊടിക്കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീരത്ത് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് കാറ്റ് വീശും. പകല്‍ സമയത്ത് 15 മുതല്‍ 25 നോട്ട് വരെയും ചിലസമയത്ത് 35 നോട്ട് വരെ വേഗതയിലും കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടല്‍ത്തീരത്തും മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. തിരമാലകള്‍ ഉയര്‍ന്നേക്കും.

അതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കടലിലേക്ക് പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading