ദോഹ: ഖത്തറില്‍ നിന്ന് നാട്ടിലേക്കോ മറ്റിടങ്ങളിലേക്കോ യാത്ര ചെയ്യുന്നവര്‍ക്ക് നിര്‍ദേശവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. യാത്രയ്ക്ക് മുമ്പ് അവശ്യമായ രേഖള്‍ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കണം.
പാസ്‌പോര്‍ട്ടും ഫ്‌ളൈറ്റ് ബുക്കിംഗുകളും സാധുതയള്ളതാണെന്ന് ഉറപ്പാക്കണം. സുരക്ഷാ ഉദ്യോഗസ്ഥരുടേയും എയര്‍ലൈന്‍ ജീവനക്കാരുടേയും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നത് നടപടികള്‍ കാര്യക്ഷമമാക്കാനും സുരക്ഷ വര്‍ധിപ്പിക്കാനും സഹായിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
