ദോഹ: ഖത്തറില്‍ വീണ്ടും വാഹനലേലം നടക്കുന്നു. വിവിധ കേസുകളില്‍ കോടതി പിടിച്ചെടുത്ത വാഹനങ്ങളാണ് ലേലത്തില്‍ വില്‍ക്കുന്നത്. സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലും പബ്ലിക് പ്രോസിക്യൂഷനും സംയുക്തമായാണ് ലേലം നടത്തുന്നത്. ജൂലൈ 9, ബുധനാഴ്ച വൈകിട്ട് നാല് മണിമുതല്‍ രാത്രി 7 വരെ (4pm- 7pm) ലേലം നടക്കും.
മസാദത്ത് (Mzadta) ആപ്പിലൂടെ ഓണ്‍ലൈനായാണ് ലേലം നടക്കുന്നത്. പൊതുജനങ്ങള്‍ക്കും ലേലത്തില്‍ പങ്കെടുക്കാം. ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേയിലും മസാദത്ത് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ലഭ്യമാണ്. അഞ്ച് സൂപ്പര്‍കാറുകളും ലേലത്തില്‍ വിറ്റഴിക്കുന്നുണ്ട്.
ലംബോര്‍ഗിനി ഉറുസ്, 92,387KM മൈലേജ്, 2019 മോഡല്‍. 60,984KM മൈലേജുള്ള ബെന്റ്‌ലി മുല്‍സാന്‍ 2017 മോഡല്‍. 61,883KM മൈലേജുള്ള മെഴ്സിഡസ്-എഎംജി ജിടി 63 2020 മോഡല്‍. 153,962KM മൈലേജുള്ള ലെക്സസ് എല്‍എക്സ് 570, 2020 മോഡല്‍. 72,172km മൈലേജുള്ള 2021 ലെ ഓഡി ആര്‍എസ് ക്യു8 മോഡല്‍ എന്നിവ ലേലത്തില്‍ വില്‍പ്പന നടത്തും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
