തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും നിപ ജാഗ്രത. പാലക്കാടും മലപ്പുറത്തും നിപ സ്ഥിരീകരിച്ചതോടെ ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. കണ്ടെയ്‌മെന്റ് സോണുകളില്‍ കനത്ത ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ ഉന്നതതല യോഗം ചേര്‍ന്നു.
രണ്ട് രോഗികളെയും ഇന്‍ഡകസ് രോഗികളായി കണക്കാക്കി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. എന്നാല്‍ രണ്ട് കേസുകളും തമ്മില്‍ ബന്ധമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം.
മലപ്പുറത്ത് മരിച്ച 18കാരിക്ക് ഇന്നലെ രാത്രിയാണ് നിപ സ്ഥിരീകരിച്ചത്. മൂന്ന് ജില്ലകളിലായി 345 പേരുള്ള സമ്പര്‍ക്കപ്പട്ടിക ഇന്നലെ പുറത്തിറക്കുകയും ചെയ്തു.
അതിനിടെ പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി ബാധിച്ചു. പത്ത് വയസ്സുള്ള കുട്ടിക്കാണ് പനി ബാധിച്ചത്. നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
