കുവൈത്തിലേക്കുള്ള യാത്ര ഇനി വളരെ ഈസി; ഓണ്‍ലൈനിലൂടെ

kuwait al 1

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള വിസിറ്റ് വീസകള്‍ക്കുള്ള അപേക്ഷകള്‍ ഇനിമുതല്‍ ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാം. സന്ദര്‍ശക വീസയില്‍ കുടുംബങ്ങളെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന കുവൈത്തിലെ താമസക്കാര്‍ക്കും ടൂറിസം, ബിസിനസ്, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി രാജ്യത്തേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്കും ഇനി ഓണ്‍ലൈനായി വീസയ്ക്ക് അപേക്ഷിക്കാം. നാല് തരം സന്ദര്‍ശക വീസകള്‍ക്കായി പുതിയ ഡിജിറ്റല്‍ സംവിധാനം ആരംഭിച്ചു.

വിസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ടൂറിസ്റ്റ്, കുടുംബ, വാണിജ്യ, ഔദ്യോഗിക വീസകള്‍ക്ക് ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. ടൂറിസ്റ്റ് വീസകള്‍ക്ക് മൂന്നു മാസവും കുടുംബ, വാണിജ്യ, ഔദ്യോഗിക വീസകള്‍ക്ക് 30 ദിവസവുമാണ് കാലാവധി. കുവൈത്തിലെ പ്രവാസി താമസക്കാര്‍ക്കും ഇത് പ്രയോജനപ്പെടുത്താം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like