ലൈസന്‍സില്‍ പരാമര്‍ശിച്ച ബിസിനസല്ല നടത്തിയത്; യുഎഇയില്‍ 1,300 സ്വകാര്യ കമ്പനികള്‍ക്ക് പിഴ

uae al

അബുദാബി: യുഎഇയില്‍ ട്രേഡ് ലൈസന്‍സില്‍ പരാമര്‍ശിച്ച ബിസിനസ് നടത്താത്തതിന് 1,300 സ്വകാര്യ കമ്പനികള്‍ക്ക 3.4 കോടി ദിര്‍ഹം പിഴ ചുമത്തി. കമ്പനികളെ താഴ്ന്ന ഗ്രേഡിലേക്ക് തരംതാഴ്ത്തുകയും പുതിയ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതും തടയുകയും ചെയ്തു.

പുതിയ ബിസിനസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഈ കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. ജോലിയില്ലെങ്കിലും സ്ഥാപനങ്ങളുടെ പേരില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം കണ്ടെത്തി.

ലൈസന്‍സില്‍ പരാമര്‍ശിക്കാത്ത മറ്റു ബിസിനസുകള്‍ ചെയ്യുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ജീവനക്കാര്‍ക്കു വര്‍ക്ക് പെര്‍മിറ്റില്‍ കാണിച്ച ജോലി നല്‍കാതെ വ്യാജ റെക്കോര്‍ഡ് സൂക്ഷിക്കുന്ന കമ്പനികള്‍ക്കെതിരെയും നടപടിയുണ്ടാകും. നിയമം ലംഘിക്കുന്ന കമ്പനികളെ കുറിച്ച് 60059000 എന്ന നമ്പറില്‍ കോള്‍ സെന്ററിലോ സ്മാര്‍ട്ട് ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയോ അറിയിക്കണമെന്നും അതോറിറ്റി അഭ്യര്‍ഥിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading