ഖത്തറിലെ ബീച്ചുകളില്‍ പോകുന്നവര്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം

1q 98

ദോഹ: ഖത്തറില്‍ ബീച്ചുകളില്‍ പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. ബീച്ച് സന്ദര്‍ശകര്‍ക്കായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. രാജ്യത്തെ തീരദേശ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.

തീരദേശ പ്രദേശങ്ങളുടെ സ്വാഭാവിക സന്തുലിതാവസ്ഥ നിലനിര്‍ത്തുക, ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുക, സന്ദര്‍ശകരുടെ അനുഭവം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചത്. വേനല്‍ക്കാലത്ത് ബീച്ചുകളില്‍ എത്തുന്നവരുടെ എണ്ണം കൂടുന്ന സഹാചര്യത്തില്‍ ബീച്ചുകളില്‍ എത്തുന്നവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് നിര്‍ദേശം.

മാലിന്യങ്ങള്‍ നിയുക്ത ബിന്നുകളിലും ശേഖരണ മേഖലകളിലും മാത്രം ഇടുക, മണലിലോ നിലത്തോ നേരിട്ട് തീ കത്തിക്കുന്നത് ഒഴിവാക്കുക, ഇത് പരിസ്ഥിതി നാശത്തിന് കാരണമാകും. തീപിടുത്തത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കും.

ബീച്ചിലേക്ക് വാഹനങ്ങള്‍ ഓടിക്കുന്നത് ഒഴിവാക്കുക. പ്രകൃതിദത്ത ഭൂപ്രകൃതിയുടെ നാശം തടയുന്നതിനും ബീച്ച് ഉപയോക്താക്കള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും തീരപ്രദേശങ്ങളില്‍ മോട്ടോര്‍ വാഹനങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading