ദോഹ: ഖത്തര്‍ വ്യോമാതിര്‍ത്തി തുറന്നതിന് പിന്നാലെ ഖത്തര്‍ എയര്‍വേസ് വിമാനങ്ങളുടെ സമയക്രമം പുനഃസ്ഥാപിച്ചു. നാളെ, ജൂണ്‍ 26നുള്ളില്‍ എല്ലാ വിമാനസര്‍വീസുകളും പുനഃസ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു.
യാത്രക്കാര്‍ക്ക് ഇത് സംബന്ധിച്ച് വിമാനക്കമ്പനി മുന്നറിയിപ്പും നല്‍കി. ഇതിനോടകം നിരവധി സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. ജൂണ്‍ 30 വരെയുള്ളതും അതിനുമുമ്പുള്ളതുമായ വിമാന തീയതികള്‍ യാത്രക്കാര്‍ക്ക് പുനഃക്രമീകരിക്കാന്‍ കഴിയും.
ജൂലൈ 15 വരെ ബുക്ക് ചെയ്ത ടിക്കറ്റുകളില്‍ യാതൊരു ഫീസും നല്‍കാതെ ഫ്‌ലൈറ്റ് തീയതികള്‍ മാറ്റാന്‍ കഴിയും. യാത്ര ചെയ്യാന്‍ താല്‍പ്പര്യമില്ലെങ്കില്‍, കാന്‍സലേഷന്‍ (റദ്ദാക്കല്‍) ഫീസ് നല്‍കാതെ നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ വിമാന ടിക്കറ്റുകള്‍ സൗജന്യമായി ക്യാന്‍സല്‍ ചെയ്യാം. ടിക്കറ്റിന് റീഫണ്ട് ലഭിക്കും.
യാത്രക്കാര്‍ യാത്രകള്‍ക്ക് മുമ്പ് ഔദ്യോഗിക വെബ്സൈറ്റ് , മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി കൃത്യമായി വിമാനക്കമ്പനിയുടെ അപേഡേറ്റുകള്‍ പരിശോധിക്കണമെന്നും ഖത്തര്‍ എയര്‍വേസ് അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
