പ്രമേഹത്തിന് അനധികൃതമായി ചികിത്സ; മുന്നറിയിപ്പുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം 

health min 2

ദോഹ: പ്രമേഹത്തിന് അനധികൃതമായി ചികിത്സ വാഗ്ദാനം ചെയ്ത വീഡിയോ പ്രചരിപ്പിച്ച വ്യക്തിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം.  പ്രമേഹത്തിന് ഒരു മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തി ഖത്തരി പൗരന്മാരോട് തന്നെ ബന്ധപ്പെടാൻ ആവശ്യപ്പെടുന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH). 

ഖത്തറിലെ ഒരു പ്രാദേശിക സ്ഥാപനത്തിൽ ഗവേഷണത്തിൽ ട്രെയിനി അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട് എന്ന് അവകാശപ്പെട്ടാണ് വ്യക്തി വീഡിയോ പ്രചരിപ്പിച്ചത്. അതേസമയം ഗവേഷണ പഠനങ്ങളിൽ പങ്കെടുക്കുന്നവരുമായി സംവദിക്കുന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ചുമതല എന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇയാൾ യോഗ്യതയുള്ള പ്രമേഹ വിദഗ്ദ്ധനല്ലെന്നും മെഡിക്കൽ കൺസൾട്ടേഷനുകൾ നൽകാൻ ലൈസൻസില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഒരു ആരോഗ്യ സ്ഥാപനത്തിലും ഇയാൾ ജോലി ചെയ്യുന്നില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

ഖത്തറിൽ ലൈസൻസ് നൽകിയിട്ടുള്ള ഡോക്ടർമാരുടെ വിവരങ്ങൾ ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ലൈസൻസില്ലാത്ത ആരോഗ്യ സംരക്ഷണ രീതികൾ ശ്രദ്ധയിൽപ്പെട്ടാൽ ghcc@moph.gov.qa എന്ന ഇമെയിൽ വിലാസത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading