തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമപാത അടച്ചതിനാല്‍ കേരളത്തില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ താളംതെറ്റി. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളും മുടങ്ങി.
ഇതോടെ ജോലിക്കായി ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ ആശങ്കയിലായി. വരും ദിവസങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകേണ്ടവരും പ്രതിസന്ധിയിലാണ്. തിരുവനന്തപുരത്ത് നിന്ന് ബഹ്‌റൈനിലെ മനാമയിലേക്ക് പുറപ്പെട്ട ഗള്‍ഫ് എയര്‍ വിമാനം തിരികെ ഇറക്കി. രാത്രി 10ന് പുറപ്പെട്ട വിമാനം 11 മണിയോടെയാണ് തിരിച്ചിറക്കിയത്.
ഡല്‍ഹി, മുംബൈ, ചെന്നൈ വിമാനത്താവളങ്ങളിലും സര്‍വീസുകള്‍ പ്രതിസന്ധിയിലായി. ആകെ എണ്‍പതോളം സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയെന്നാണ് വിവരം. നിരവധി വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകുകയും ചെയ്തു. ചിലത് വഴി തിരിച്ചുവിട്ടു.
സര്‍വീസുകള്‍ ക്രമേണ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഇന്‍ഡിഗോയും സര്‍വീസുകള്‍ പുനരാരംഭിക്കുകയാണെന്ന് അറിയിച്ചു.
നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടേതടക്കം 11 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ഗള്‍ഫ് എയര്‍വേയ്‌സിന്റെയും, ജസീറ എയര്‍വേസിന്റെയും വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകി പറന്നു. എയര്‍ ഇന്ത്യയുടെ മാത്രം അഞ്ച് വിമാനങ്ങളാണ് തിരുവനന്തപുരത്ത് നിന്ന് റദ്ദാക്കിയത്. മസ്‌കത്ത്, ഷാര്‍ജ, അബുദാബി ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. എല്ലാ യാത്രക്കാരും കൃത്യമായി വെബ്‌സൈറ്റകുള്‍ പരിശോധിക്കണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ നിര്‍ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
