ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ; സ്വാഗതം ചെയ്ത് ഖത്തർ

InShot 20250624 175632978

ദോഹ: ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ ഖത്തർ സ്വാഗതം ചെയ്തു. മേഖലയിലും അതിനപ്പുറത്തുമുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള ചുവടുവയ്പ്പായി കരാർ പ്രവർത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

ശാശ്വത സ്ഥിരതയും സമഗ്രവും സുസ്ഥിരവുമായ സമാധാനവും കൈവരിക്കുന്നതിന് സമാധാനപരമായ മാർഗങ്ങൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും ഖത്തർ ചൂണ്ടിക്കാട്ടി. അതേസമയം ഖത്തറിന്റെ പരമാധികാരത്തിലും വ്യോമാതിർത്തിയിലും ഇറാൻ നടത്തുന്ന ലംഘനം മേഖലയിലെ അപകടകരമായ സംഘർഷാവസ്ഥയുടെ ഭാഗമാണെന്നും നിരുത്തരവാദപരമായ എല്ലാ നടപടികളെയും തടയാൻ ആത്മാർത്ഥവും കൂട്ടായതുമായ ശ്രമങ്ങൾ ആവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

സമാധാനത്തിനായുള്ള ഒരു പ്രേരകശക്തിയായി തുടർന്നും ഖത്തർ പ്രവർത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു.  കരാർ സാധ്യമാക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വഹിച്ച ശ്രമങ്ങൾക്ക് ഖത്തർ ആത്മാർത്ഥമായ നന്ദിയും അറിയിച്ചു. ഇരു കക്ഷികളും കരാർ നിബന്ധനകൾ പൂർണ്ണമായും പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading