അംബാസഡറെ നേരിട്ട് കണ്ട് പരാതി അറിയിക്കാം..’മീറ്റിംഗ് വിത്ത് ദി അംബാസഡര്‍’ 26ന്

InShot 20250624 185317485

ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് അവരുടെ പരാതികളും പ്രശ്‌നങ്ങളും ഇന്ത്യന്‍ അംബാസഡറെ നേരിട്ട് കണ്ട് അറിയിക്കാം. പ്രവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിന് ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ‘മീറ്റിംഗ് വിത്ത് ദി അംബാസഡര്‍’ പരിപാടി ജൂൺ 26ന് നടക്കും.

ജൂൺ 26ന്, വ്യാഴാഴ്ച വൈകിട്ട് 3 മണി മുതല്‍ ദോഹയിലെ ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ മീറ്റിംഗ് ആരംഭിക്കും. ഓപ്പണ്‍ ഹൗസിന് ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ നേതൃത്വം നല്‍കും. എംബസിയിലെ മറ്റ് ഉദ്യോഗസ്ഥരും മീറ്റിംഗില്‍ ഉണ്ടാകും. ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ കോണ്‍സുലാര്‍ ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading