ദോഹ: ഖത്തറിലെ യുഎസ് അല്‍-ഉദൈദ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) അപലപിച്ചു. ഇന്നലെ വൈകുന്നേരം ദോഹയില്‍ വിദേശകാര്യ മന്ത്രിമാരുടെ തലത്തില്‍ നടന്ന 49-ാമത് എക്‌സട്രാ ഓര്‍ഡിനറി യോഗത്തിലാണ് ജിസിസി രാജ്യങ്ങള്‍ ആക്രമത്തെ അപലപിച്ചത്.
യോഗത്തില്‍ പ്രാദേശിക സുരക്ഷാ സംഭവവികാസങ്ങള്‍ ചര്‍ച്ചയായി. യുഎസ് സൈനിക താവളത്തിന് നേരെയുള്ള ഇറാന്‍ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായ വംശഹത്യയുടെ ഭാഗമായി ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ഗുരുതരമായ നിയമലംഘനങ്ങളെയും ആക്രമണങ്ങളെയും ജിസിസി പ്രസ്താവന ചൂണ്ടിക്കാട്ടി.
ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ കൗണ്‍സില്‍ അഗാധമായ ഖേദവും പ്രകടിപ്പിച്ചു. ഖത്തറിന്റെ പരമാധികാരത്തിനും വ്യോമാതിര്‍ത്തിക്കും നേരെ ഇറാന്‍ നടത്തിയ വ്യക്തവും അസ്വീകാര്യവും അപകടകരവുമായ ലംഘനമാണിതെന്നും കൗണ്‍സില്‍ വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
