ദോഹ: ഖത്തറിലെ സബാഹ് അല്‍-അഹമ്മദ് ഇടനാഴിയിലെ എക്‌സിറ്റ് 32 എ താല്‍ക്കാലികമായി അടയ്ക്കുന്നു. മിസൈയിദ് റോഡില്‍ നിന്ന് സബാഹ് അല്‍-അഹമ്മദ് കോറിഡോര്‍ (അബു ഹമൂര്‍) ഭാഗത്തേക്ക് വരുന്നവര്‍ക്കായുള്ള അല്‍ തുമാമ ഇന്റര്‍ചേഞ്ചിലെ എക്‌സിറ്റ് നമ്പര്‍ 32 താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ, അഷ്ഗല്‍ അറിയിച്ചു.
ജൂണ്‍ 27,വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12 മണി മുതല്‍ റോഡ് അടച്ചിടും. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഒരു ദിവസത്തേക്കാണ് റോഡ് അടച്ചിടുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
