ദോഹ: ഖത്തറഇല്‍ അനുവാദമില്ലാത്ത സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ ഒരാളെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) അറസ്റ്റ് ചെയ്തു. അല്‍-അഫ്ജ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് നിയമലംഘകനെ പിടികൂടിയത്. പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്ന തരത്തില്‍ മാലിന്യം വലിച്ചെറിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
രാജ്യത്തെ ബാധകമായ ചട്ടങ്ങള്‍ക്കനുസൃതമായി നിയമലംഘകര്‍ക്കെതിരെ മന്ത്രാലയത്തിന്റെ പട്രോളിംഗ് വിഭാഗങ്ങള്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
