കൊച്ചി: വിമാനത്താവളങ്ങളിലെ പ്രവേശന കവാടങ്ങളിലും ചെക്ക് – ഇന്‍ കൗണ്ടറുകളിലും യാത്രക്കാര്‍ക്ക് ഡിജി ആപ്പിന്റെ സേവനം ലഭിക്കും. ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ യാത്ര ലളിതമാക്കാനും വേഗത്തിലാക്കാനും വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആപ്ലിക്കേഷനാണ് ഡിജി യാത്ര.
എന്താണ് ഡിജി യാത്ര ?
2022 ല്‍ ബെംഗളൂരു, വാരണാസി വിമാനത്താവളങ്ങളിലാണ് വ്യോമയാന മന്ത്രാലയം ഡിജിയാത്ര ആരംഭിച്ചത്. ബയോമെട്രിക് പ്രാപ്തമാക്കിയ ഡിജിറ്റല്‍ പ്രൊസസിങ് സംവിധാനമാണിത്. തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കും ബോര്‍ഡിങ് പാസുകള്‍ക്കും പകരം മുഖം തിരിച്ചറിയല്‍ ഉപയോഗിച്ച് വിമാനത്താവളങ്ങളിലെ ചെക്ക് പോയിന്റുകള്‍ കടക്കാന്‍ കഴിയും.
നിലവില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഡിജി ആപ്പ് ലഭ്യമാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. മൊബൈല്‍ നമ്പറും ആധാര്‍ വിശദാംശങ്ങളും നല്‍കി രജിസ്റ്റര്‍ ചെയ്യണം. അതിനു ശേഷം യാത്രാ വിശദാംശങ്ങള്‍ നല്‍കണം.
വിമാന ടിക്കറ്റ് അപ്‌ലോഡ് ചെയ്യുകയോ അല്ലെങ്കില്‍ ബോര്‍ഡിങ് പാസ് സ്‌കാന്‍ ചെയ്യുകയോ ചെയ്യണം. ഡിജി യാത്ര ഐഡി ജനറേറ്റ് ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എയര്‍ലൈനുമായോ അല്ലെങ്കില്‍ വിമാനത്താവള ചെക്ക് – ഇന്‍ കൗണ്ടറില്‍ സ്‌കാന്‍ ചെയ്യുകയോ ചെയ്യണം.
നിങ്ങളുടെ മുഖം നിങ്ങളുടെ ട്രാവല്‍ ടോക്കണ്‍ ആയി മാറും. ക്യാമറകള്‍ നിങ്ങളുടെ മുഖം ഡിജി യാത്ര ഐഡിയുമായി ഒത്തുനോക്കും. യാതൊരുതരത്തിലുള്ള രേഖകളും കാണിക്കേണ്ട ആവശ്യമില്ല. സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്ന ഈ സിസ്റ്റം എന്‍ക്രിപ്റ്റഡ് ഡാറ്റയാണ് ആപ്പില്‍ ഉപയോഗിക്കുന്നത്. നിങ്ങളുടെ ഫ്‌ലൈറ്റ് കഴിഞ്ഞ് 24 മണിക്കൂറിന് ശേഷം ഈ വിവരങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
