കോയമ്പത്തൂര്‍: ദുബായിലേക്കുള്ള യാത്രയ്ക്കായി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മലയാളി യാത്രക്കാരന്റെ ഷൂവിന്റെ അടിയില്‍ വെടിയുണ്ട കണ്ടെത്തി. കൊച്ചി നെടുമ്പാശ്ശേരി പാറക്കടവ് സ്വദേശി ഷിബു മാത്യുവിന്റെ (48) ഷൂവിന്റെ അടിയില്‍ നിന്നാണ് ബുള്ളറ്റ് കണ്ടെത്തിയത്. 0.22 എംഎം ലൈവ് ബുള്ളറ്റാണ് കുടുങ്ങിയ നിലയില്‍ കിട്ടിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.55നു പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു. യാത്രയ്ക്ക് മുന്‍പുള്ള പതിവു പരിശോധനയ്ക്കായി സിഐഎസ്എഫ് നടത്തിയ സ്‌കാനിങ്ങിലാണു ബുള്ളറ്റ് കണ്ടെത്തിയത്. 10 വര്‍ഷത്തോളമായി അബുദാബിയിലെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജീവനക്കാരനാണ് ഇയാള്‍.
എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പീളമേട് പൊലീസിനു കൈമാറി. അതേസമയം ബുള്ളറ്റ് ഷൂവിനടിയില്‍ എങ്ങനെയാണു കുടുങ്ങിയതെന്ന് അറിയില്ലെന്ന് യാത്രക്കാരന്‍ വിശദീകരിച്ചെങ്കിലും യാത്ര മുടങ്ങി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
