ദോഹ: ഖത്തറിലെ അല്‍ വക്രയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സലൂണില്‍ നിന്ന് കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ പിടികൂടി. വക്ര മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് പിടിച്ചെടുത്തത്.
മുനിസിപ്പാലിറ്റി അധികൃതര്‍ സ്ത്രീകളുടെ സലൂണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ശക്തമായ പരിശോധനാ കാമ്പയ്‌ന്റെ ഭാഗമായിരുന്നു ഇവിടേയും പരിശോധന നടത്തിയത്. ഉപയോക്താക്കളുടെ ആരോഗ്യത്തിന് നേരിട്ട് അപകടമുണ്ടാക്കുന്ന കാലാഹരണപ്പെട്ട 49 ഹെയര്‍ ഡൈ പായ്ക്കുകള്‍ ആരോഗ്യ വകുപ്പ് കണ്ടെടുത്തു.
പിടിച്ചെടുത്ത വസ്തുക്കള്‍ ഉടനടി നശിപ്പിക്കുകയും സ്ഥാപനത്തിനെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
