ദോഹ: ഖത്തറിലെ അല്‍ ഖത്തീഫിയ പാര്‍ക്ക് താല്‍ക്കാലികമായി അടച്ചിടുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് പാര്‍ക്ക് അടയ്ക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ 31 വരെ പാര്‍ക്ക് അടച്ചിടും.
പാര്‍ക്കിന്റെ ഗുണനിലവാരം ഉയര്‍ത്തുക, കുട്ടികളുടെ കളിസ്ഥലം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കാര്യക്ഷമമാക്കുക തുടങ്ങിയവയ്ക്കായാണ് പാര്‍ക്ക് അടയ്ക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
