കെനിയയിലെ വാഹനാപകടം; പരിക്കേറ്റ എല്ലാവരേയും നെയ്‌റോബിയിലേക്ക് മാറ്റി

1q 47

ദോഹ: കെനിയയിലെ വാഹനാപകടത്തില്‍ പരിക്കേറ്റ എല്ലാവരേയും നെയ്‌റോബിയിലേക്ക് മാറ്റിയതായി ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. 23 ഇന്ത്യക്കാരെയും നെയ്റോബിയിലേക്ക് മാറ്റി, അവര്‍ക്ക് നെയ്റോബിയില്‍ ആവശ്യമായ വൈദ്യസഹായം നല്‍കുന്നുണ്ടെന്നും അവിടുത്തെ ഹൈക്കമ്മീഷന്‍ നിരന്തരം സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു.

അതേസമയം മരിച്ച 5 മലയാളികളുടേയും പോസ്റ്റ്മോര്‍ട്ടം ഇന്നലെ രാത്രി പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള കൂടുതല്‍ നടപടിക്രമങ്ങള്‍ നെയ്റോബിയിലെ എച്ച്സിഐ ഏകോപിപ്പിക്കുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading