കോഴിക്കോട്: അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട് തീപിടിച്ച കപ്പല്‍ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുന്നതായി നാവികസേന. എംവി വാന്‍ഹായ് 503 കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലിലെ തീ അണയ്ക്കാനാണ് നിലവില്‍ ശ്രമം നടക്കുന്നത്. സിംഗപ്പൂര്‍ ഷിപ്പിംഗ് അധികൃതര്‍ക്ക് ഇന്ത്യ വിവരം കൈമാറിയിട്ടുണ്ട്.
ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ചൈന, മ്യാന്മാര്‍, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ് പൗരന്മാരാണ് കപ്പലില്‍ ഉള്ളത്. തീപിടിത്തതിന് പിന്നാലെ കടലില്‍ ചാടിയ 22 പേരില്‍ 18 പേരെ രക്ഷപ്പെടുത്തി. നാല് പേരെ കാണാതായി. മ്യാന്മാര്‍ ഇന്തോനേഷ്യന്‍ പൗരന്മാരേയാണ് കാണാതായത്. രക്ഷപ്പെടുത്തിയ 5 പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്.
അതേസമയം കണ്ടെയ്‌നറുകളില്‍ എന്തൊക്കെയാണ് എന്നത് സംബന്ധിച്ച വിവരം കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല. വായു സ്പര്‍ഷം കൊണ്ടും ഘര്‍ഷണം കൊണ്ടും തീപിടിക്കുന്ന വസ്തുക്കളുമാണ് കപ്പലിലെന്നാണ് വിവരമെന്നും നാവികസേന അറിയിച്ചു.
നിലവില്‍ കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും മൂന്ന് വിമാനങ്ങളും രക്ഷാദൗത്യം നടത്തുകയാണ്. ഐസിജിഎസ് രാജദൂത്, അര്‍ണവേഷ്, സചേത് കപ്പലുകളും രക്ഷാദൗത്യത്തിനായി അപകടസ്ഥലത്തെത്തിയിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
