യാത്രകള്‍ക്ക് മുന്നോടിയായി ആരോഗ്യപരമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം

1q 138

ദോഹ: വേനലവധിക്കാലത്ത് ആളുകള്‍ ധാരാളമായി യാത്രകള്‍ നടത്താറുണ്ട്. യാത്രകള്‍ ആരംഭിക്കുന്നതിന് മുമ്പ് അത്യാവശ്യ ആരോഗ്യ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചു. കൃത്യമായി മെഡിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ സുരക്ഷിതമായ യാത്ര ഉറപ്പാക്കാം.

യാത്രക്കാര്‍ ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ കൃത്യമായി എടുക്കണം. പോകുന്ന രാജ്യങ്ങളിലെ അവസ്ഥകളും അറിഞ്ഞിരിക്കണം/ എന്തെങ്കിലും പകര്‍ച്ചവ്യാധികള്‍ അവിടെ പടരുന്നുണ്ടോ എന്നും അന്വേഷിക്കണം. പതിവായി മരുന്നുകള്‍ കഴിക്കുന്ന ആളാണെങ്കില്‍ മുഴുവന്‍ യാത്രയിലും ആവശ്യമായ മരുന്നുകള്‍ കൊണ്ടുപോകണം.

പല രാജ്യങ്ങളിലും യാത്രാ ഇന്‍ഷുറന്‍സ് നിര്‍ബന്ധിതമാണ്. അതും ശ്രദ്ധിക്കണം. അവധി ആഘോഷത്തിനാണ് യാത്ര പോകുന്നതെങ്കിലും അടിയന്തര സാഹചര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഉണ്ടായേക്കാം. അത്തരം സാഹചര്യങ്ങളില്‍ യാത്രാ ഇന്‍ഷുറന്‍സ് ഉപയോഗിക്കാനാവും.

കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ദര്‍ അഭ്യര്‍ത്ഥിച്ചു. ആവശ്യമായ യാത്രാ വാക്‌സിനേഷനുകള്‍ എടുത്തിരിക്കണം. ചില സ്ഥലങ്ങളില്‍ മലേറിയ പോലുള്ള രോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നുകള്‍ ആവശ്യമായി വന്നേക്കാം. അതെല്ലാം ശ്രദ്ധിക്കണം.

ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഉയര്‍ന്ന താപനിലയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ ദീര്‍ഘനേരം ചൂടില്‍ സമ്പര്‍ക്കം പുലര്‍ത്തരുത്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading