റിയാദ്: ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന റിപ്പോർട്ട് തള്ളി അധികൃതർ. നിലവിൽ യാത്രാ വിലക്ക് ഇല്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യക്കാർക്ക് സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തിയെന്ന റിപ്പോർട്ട് അടിസ്ഥാനരഹിതമാണ്. ഹജ്ജ് സമയത്ത് ഹ്രസ്വകാല വിസയ്ക്ക് സാധാരണയായി നിയന്ത്രണം ഉള്ളതാണെന്നും അധികൃതർ വിശദീകരിച്ചു.
ഹജ്ജുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഒരു പുതിയ അപ്ഡേറ്റില്‍ സൗദിയിലേക്ക് 14 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വര്‍ക്ക് വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കിയെന്നും ഇതില്‍ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ടുകൾ. ബംഗ്ലാദേശ്, ഇന്ത്യ, ഈജിപ്ത്, ഇന്തോനേഷ്യ, നൈജീരിയ, ലൈബീരിയ, യെമന്‍, കെനിയ, തുര്‍ക്കി എന്നീ രാജ്യങ്ങൾക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
