വിമാന യാത്രയില്‍ എത്ര അളവില്‍ മദ്യം കൊണ്ടുപോകാം; അറിയാം വിശദമായി

alcohol

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ നാട്ടിലേക്ക് വരുന്നവരില്‍ ഭൂരിഭാഗം പേരും മദ്യം കൊണ്ടുവരാറുണ്ട്. പല എയര്‍ലൈനുകളിലും യാത്രയ്ക്കിടെ കൈവശം വെയ്ക്കാവുന്ന മദ്യത്തിന്റെ അളവില്‍ വ്യത്യാസമുണ്ട്.

ചെക്ക് ഇന്‍ ബാഗേജില്‍ പരമാവധി 5 ലിറ്റര്‍ വരെ മദ്യം കൊണ്ടുപോകാം. എന്നാല്‍ ചില വ്യവസ്ഥകള്‍ പാലിക്കണം. കൊണ്ടുപോകുന്ന പാനീയത്തില്‍ 24% മുതല്‍ 70% വരെ ആല്‍ക്കഹോള്‍ മാത്രമേ ഉണ്ടാകാവൂ. ആല്‍ക്കഹോളിന്റെ അളവ് 70% ല്‍ കൂടുതലുള്ള പാനീയങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

മദ്യക്കുപ്പികള്‍ തുറക്കാത്ത റീട്ടെയില്‍ പാക്കേജിംഗിലായിരിക്കണം. തുറന്നതോ ഭാഗികമായി ഉപയോഗിച്ചതോ ആയ കുപ്പികള്‍ അനുവദിക്കില്ല. പൊട്ടിപ്പോകുകയോ ചോര്‍ച്ച സംഭവിക്കുകയോ ചെയ്യാതിരിക്കാന്‍ കുപ്പികള്‍ സുരക്ഷിതമായി പായ്ക്ക് ചെയ്യണം. ബിയറോ വൈനോ പോലുള്ളവയില്‍ ആല്‍ക്കഹോള്‍ അളവ് 24% അല്ലെങ്കില്‍ അതില്‍ കുറവാണെങ്കില്‍, ചെക്ക്ഡ് ബാഗേജില്‍ നിങ്ങള്‍ക്ക് കൊണ്ടുപോകാവുന്ന മദ്യത്തിന്റെ അളവിന് പ്രത്യേക പരിധിയില്ല.

എന്നാല്‍ ഹാന്‍ഡ് ബാഗില്‍ കരുതാവുന്ന ബാഗേജില്‍ നിയന്ത്രണങ്ങളുണ്ട്. സാധാരണയായി, ക്യാബിന്‍ ബാഗേജില്‍ മദ്യം കൊണ്ടുപോകുന്നത് അനുവദനീയമല്ല. പക്ഷേ ചില സാഹചര്യങ്ങളില്‍ കൊണ്ടുപോകാന്‍ സാധിക്കും. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങിയ മദ്യം കൊണ്ടുപോകാം.

അതേസമയം ആഭ്യന്തര വിമാനങ്ങളില്‍ വിമാനത്തിനുള്ളില്‍ സ്വന്തമായി മദ്യം കഴിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. വിമാനക്കമ്പനി നല്‍കുന്ന മദ്യം മാത്രമേ വിമാനത്തില്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. യാത്രക്കാരന്‍ ലഹരിയിലാണെന്ന് സംശയിക്കുകയോ മദ്യം കഴിച്ചതുകൊണ്ട് സുരക്ഷാ അപകടമുണ്ടാക്കുകയോ ചെയ്താല്‍ ബോര്‍ഡിംഗ് നിഷേധിക്കാനോ മദ്യം കണ്ടുകെട്ടാനോ ഉള്ള അവകാശം എയര്‍ലൈനുകള്‍ക്കുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading