ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

InShot 20250606 065617455

തമിഴ്നാട്: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച കാര്‍ ബെംഗളൂരുവിന് അടുത്തുവച്ച് അപകടത്തിൽപ്പെടുകയായിരുന്നു.

ഇന്ന് പുലർച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലായിരുന്നു അപകടം. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ഷൈനും കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന കാറിന് നേരെ എതിര്‍ദിശയില്‍ വന്ന ലോറി വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ ഷൈന്‍ ടോമിന്‍റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. അമ്മയും സഹോദരനും സഹായിയും ഒപ്പം കാറില്‍ ഉണ്ടായിരുന്നു.

സഹായിയാണ് കാര്‍ ഓടിച്ചിരുന്നത്. ഇവരെ ധര്‍മ്മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading