ദോഹ: ഖത്തറിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് ആപ്പിൽ പാസ്പോർട്ട് വിവരങ്ങൾ ഇപ്പോൾ വേഗത്തിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ഇത് ഉപയോഗിക്കാനാവും.
ചെയ്യേണ്ടത് ഇത്രമാത്രം:
മെട്രാഷ് ഓപ്പൺ ചെയ്യുക
1. ‘റെസിഡൻസി’ എന്നതിൽ ഓപ്ഷൻ ക്ലിക്ക് ചെയ്യുക, തുടർന്ന് ‘ഡാറ്റ മാറ്റുക’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
2. ‘പാസ്‌പോർട്ട് മാറ്റുക’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
3. നിങ്ങളുടെ പുതിയ പാസ്‌പോർട്ടിന്റെ പ്രധാന പേജ് സ്കാൻ ചെയ്യുക / ഫോട്ടോ അപ്‌ലോഡ് ചെയ്യുക.
4. പാസ്‌പോർട്ട് വിജയകരമായി അപ്‌ലോഡ് ചെയ്‌തുകഴിഞ്ഞാൽ, ഫീസ് അടച്ച് ‘പൂർത്തിയായി’ എന്നതിൽ ക്ലിക്കുചെയ്‌ത് പ്രക്രിയ പൂർത്തിയാക്കാം
പുതിയ ഖത്തർ ഐഡിക്കായി ക്യു-പോസ്റ്റ് അധികൃതർ ബന്ധപ്പെടും. പാസ്പോർട്ട് വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
