ദോഹ: ഖത്തറില്‍ നാളെ മുതല്‍ ചൂട് വീണ്ടും കൂടുമെന്ന് റിപ്പോര്‍ട്ട്. നാളെ, മെയ് 27, മുതല്‍ രാജ്യത്തെ താപനില ഉയരുമെന്ന് ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
സോഷ്യല്‍ മീഡിയയില്‍ ചൂട് കൂടുന്നത് സൂചിപ്പിക്കുന്ന ഭൂപടവും കേന്ദ്രം പങ്കുവെച്ചു. നാളെ മുതല്‍ ആഴ്ചാവസാനം വരെ കഠിനമായ ചൂട് നിലനില്‍ക്കും. താപനില 40 ഡിഗ്രിക്ക് മുകളിലായിരിക്കും. നിലവില്‍ ഖത്തറിലെ ചിലയിടങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. വടക്ക്-പടിഞ്ഞാറന്‍ ദിശയില്‍ കാറ്റും വീശുന്നുണ്ട്.
കുവൈത്തിലും സമാനമായ മുന്നറിയിപ്പ് നിലവിലുണ്ട്. ചില പ്രദേശങ്ങളില്‍ പരമാവധി താപനില 51 ഡിഗ്രി വരെ എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി. രാജ്യത്തെ താപനില 51.6 ഡിഗ്രി വരെ ഉയര്‍ന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
