മലപ്പുറം: നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. സംസ്ഥാന നേതാക്കളുടെ ചര്‍ച്ചകളിലും നേരത്തെ ഷൗക്കത്തിന്റെ പേരിനായിരുന്നു മുന്‍തൂക്കം. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ അംഗീകാരം ലഭിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായത്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
ആര്യാടന്‍ ഷൗക്കത്ത് എന്ന ഒറ്റപേര് മാത്രമാണ് കെപിസിസി ഹൈക്കമാന്‍ഡിന് കൈമാറിയത്. ഹൈക്കമാന്‍ഡ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ ആര്യാടന്‍ ഷൗക്കത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
