ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ കനത്ത കാറ്റിലും മഴയിലും പെട്ടിക്കട ദേഹത്തുവീണ് പെണ്‍കുട്ടി മരിച്ചു. പളളാത്തുരുത്തി രതിഭവനില്‍ നിത്യ(18)ആണ് മരണപ്പെട്ടത്. നിത്യയുടെ സുഹൃത്ത് ആദര്‍ശിന് അപകടത്തില്‍ പരിക്കേറ്റു.
സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഉച്ചയോടെ ആലപ്പുഴ ബീച്ചില്‍ കനത്ത മഴയ്ക്കൊപ്പം കാറ്റുമുണ്ടായി. ഈ സമയത്ത് ബീച്ചില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയും സുഹൃത്തും ഓടി സമീപത്തുണ്ടായിരുന്ന ചായക്കടയുടെ അടുത്ത് പോയി നിന്നു. ശക്തമായ കാറ്റില്‍ ഈ കട മറിഞ്ഞ് നിത്യയുടെയും ആദര്‍ശിന്റെയും ദേഹത്തേക്ക് വീഴുകയായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിയെത്തി ഇവരെ പുറത്തെടുത്തു. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിത്യയെ രക്ഷിക്കാനായില്ല. ആദര്‍ശ് ചികിത്സയില്‍ തുടരുകയാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
