ഷാര്‍ജ: വിമാനടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച ഷാര്‍ജ ആസ്ഥാനമാക്കിയുള്ള ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റില്‍ ഇളവുകള്‍ ലഭ്യമാണ്.
ഇന്ത്യ, അര്‍മേനിയ, ഈജിപ്ത്, ഒമാന്‍, ലെബനോന്‍, സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കി എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെയുള്ള സര്‍വീസുകളിലാണ് എയര്‍അറേബ്യ ഇളവ് പ്രഖ്യാപിച്ചത്. ജൂണ്‍ രണ്ട് വരെ ഓഫര്‍ തുടരും. ഈ തീയതിക്കുള്ളല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് നിരക്ക് ഇളവില്‍ ആവശ്യാനുസരം വിമാനടിക്കറ്റ് ലഭിക്കും.
യുഎഇയില്‍ നിന്നുള്ള സര്‍വീസുകളിലെ ഏറ്റവും കുറഞ്ഞ നിരക്ക് 129 ദിര്‍ഹമാണ് (2,988 ഇന്ത്യന്‍ രൂപ). ഈ ടിക്കറ്റുകള്‍ ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള യാത്രകള്‍ക്ക് ഉപയോഗിക്കാം.
ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 299 ദിര്‍ഹം ആണ് (6,927 ഇന്ത്യന്‍ രൂപ). യുഎഇയില്‍ നിന്ന് ഒമാനിലേക്ക് 129 ദിര്‍ഹവും ബഹ്‌റൈനിലേക്ക് 149 ദിര്‍ഹവും കുവൈത്തിലേക്കും സൗദി അറേബ്യയിലേക്കും 149 ദിര്‍ഹവുമാണ് ഓഫര്‍.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
