ചതിക്കുഴികള്‍ പലവിധം; യുഎഇയില്‍ മലയാളികളുള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍, ഒറ്റ രാത്രികൊണ്ട് ഓഫീസും ജീവനക്കാരും അപ്രത്യക്ഷം

1q 96

ദുബായ്: ദുബായിലെ ബിസിനസ് ബേയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗള്‍ഫ് ഫസ്റ്റ് കൊമേഴ്‌സ്യല്‍ ബ്രോക്കേഴ്‌സിന്റെ കെട്ടിടം ഉപേക്ഷിക്കപ്പെട്ട നിലയില്‍. ബിസിനസ് ബേയിലെ ക്യാപിറ്റല്‍ ഗോള്‍ഡന്‍ ടവറിന്റെ 302-ാം നമ്പര്‍ സ്യൂട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഗള്‍ഫ് ഫസ്റ്റ് കമേഴ്‌സ്യല്‍ ബ്രോക്കേസ് എന്ന ഓഫീസാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പണം തട്ടി കടന്നുകളഞ്ഞത്.

കഴിഞ്ഞ മാസം അവസാനം വരെ 40 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ഇവിടം ശൂന്യമാണ്. തറയിലാകെ പൊടിയും ഭിത്തികളില്‍ ഇലക്ട്രിക് വയറിങ് വിച്ഛേദിച്ച നിലയിലുമാണ്. നിക്ഷേപകരോട് ഇതുസംബന്ധിച്ച യാതൊരു വിശദീകരണങ്ങളും കമ്പനി അധികൃതര്‍ നല്‍കിയിട്ടില്ല. ഒരു ദിവസം പൊടുന്നനെ കമ്പനി അപ്രത്യക്ഷമാകുകയായിരുന്നു.

മലയാളികളായ മുഹമ്മദും ഫയാസ് പൊയ്യിലും 64 ലക്ഷം രൂപയാണ് ഈ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നത്. വിവരങ്ങള്‍ ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കമ്പനി പ്രവര്‍ത്തിച്ച കെട്ടിടത്തില്‍ വന്ന് നോക്കിയപ്പോഴാണ് ഇരുവരും അതിശയിച്ചുപോയത്. ഇങ്ങനെ ഒരു കമ്പനി ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പോലുമില്ല എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഇവിടുത്തെ കാഴ്ചകള്‍. ഓഫീസ് ശൂന്യമാണ്. ഞങ്ങള്‍ ഇവരുമായി ബന്ധപ്പെടാന്‍ അറിയാവുന്ന പല നമ്പറുകളിലും ബന്ധപ്പെട്ടു. ആരും ഫോണെടുക്കുന്നില്ല. ഓഫീസില്‍ വന്ന് നോക്കിയപ്പോള്‍ ഇവിടെയും ആരുമില്ല- ഇരുവരും പറഞ്ഞു.

ഇതോടെയാണ് നിക്ഷേപ കമ്പനിയുടെ മറവില്‍ നടന്ന തട്ടിപ്പ് വെളിച്ചത്തുവന്നത്. അനധികൃത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ സിഗ്മ വണ്‍ കാപിറ്റലിലേക്ക് നിക്ഷേപിക്കാന്‍ ക്ലൈന്റുകളെ ഗള്‍ഫ് ഫസ്റ്റ് കൊമേഴ്സ്യല്‍ ബ്രോക്കേഴ്സ് നിര്‍ബന്ധിക്കുമായിരുന്നുവെന്ന് പരാതിക്കാര്‍ പറയുന്നു. ഇതില്‍ നിക്ഷേപിക്കുന്നത് പൂര്‍ണമായും സുരക്ഷിതമാണെന്നും കൃത്യമായി ഇതില്‍ നിന്നും വരുമാനം ലഭിക്കുമെന്നും പറഞ്ഞ് നിര്‍ബന്ധിച്ചാണ് തന്നെക്കൊണ്ട് സിഗ്മ കാപിറ്റലില്‍ നിക്ഷേപം നടത്തിച്ചതെന്നും പരാതിക്കാര്‍ പറഞ്ഞു.

ഇരു കമ്പനികള്‍ക്കെതിരെയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സിഗ്മ-വണ്‍ ക്യാപിറ്റല്‍ ഡിഎഫ്എസ്എ അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സെന്റ് ലൂസിയ രജിസ്‌ട്രേഷനും മുസല്ല ടവറില്‍ ബര്‍ ദുബൈ ഓഫീസും ഉണ്ടെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഇത്തരത്തില്‍ ഒരു കമ്പനിയോ ഓഫീസോ പ്രവര്‍ത്തിക്കുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.

നിക്ഷേപിക്കുന്ന തുകയില്‍ ആദ്യം ചെറിയ ലാഭം നല്‍കിയാണ് ആളുകളെ പ്രലോഭിപ്പിക്കുന്നത്. പിന്നീട് പണം പിന്‍വലിക്കാന്‍ തുനിഞ്ഞാല്‍ പല തടസ്സങ്ങള്‍ ഉന്നയിച്ച് പിന്തിരിപ്പിക്കും. വ്യാജ നിക്ഷേപങ്ങള്‍ വരെ പ്രദര്‍ശിപ്പിച്ചുവെന്നും പരാതിക്കാര്‍ പറഞ്ഞു. പലരും ക്രെഡിറ്റ് കാര്‍ഡുകളും ബാങ്ക് ട്രാന്‍സ്ഫറുകളും ഭാര്യയുടെയോ ബന്ധുക്കളുടെയോ സ്വര്‍ണാഭരണങ്ങളും മറ്റും ഉപയോഗിച്ചാണ് നിക്ഷേപം നടത്തിയിരുന്നത്. ഇവരെല്ലാം ഇപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading