കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്; ക്ഷേമ പെന്‍ഷന്‍ ആര്‍ക്കൊക്കെ? എങ്ങനെ കിട്ടും.. വിശദമായി

1q 97

കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പവാസികള്‍ക്കും കുടും ബങ്ങള്‍ക്കും നല്‍കിവരുന്ന പ്രധാന സേവനങ്ങള്‍ പരിചയപ്പെടാം.

ക്ഷേമപെന്‍ഷന്‍

ക്ഷേമനിധിയില്‍ അംഗമായി അഞ്ചുകൊല്ലം മുടങ്ങാതെ അംശദായം അടച്ച എല്ലാ പ്രവാസികള്‍ക്കും 60 വയസു തികഞ്ഞാല്‍ പെന്‍ഷന്‍ ലഭിക്കും. അംഗമായത് 55 വയസ്സിനു ശേഷമാണെങ്കില്‍ പെന്‍ഷന്‍ കിട്ടാന്‍ അംഗത്വത്തീയതി മുതല്‍ അഞ്ചുകൊല്ലം കൃത്യമായി അംശദായം അടയ്ക്കണം. വിദേശത്തുള്ളവര്‍ക്ക് 3,500 രൂപ മിനിമം പെന്‍ഷന്‍ ലഭിക്കും. മുന്‍ വിദേശ പ്രവാസികള്‍ക്ക് 3,000 രൂപയും പെന്‍ഷന്‍ ലഭിക്കും. ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് 3,000 രൂപയുമാണ് മിനിമം പെന്‍ഷന്‍.

അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി അംശദായം അടച്ച അം ഗങ്ങള്‍ക്ക് പൂര്‍ത്തിയാക്കിയ ഓരോ അംഗത്വവര്‍ഷത്തിനും നിശ്ചയിച്ചിട്ടുള്ള മിനിമം പെന്‍ഷന്‍ തുകയുടെ മൂന്നു ശതമാനത്തിനു തുല്യമായ തുകകൂടി ചേര്‍ത്ത് പ്രതിമാസപെന്‍ഷന്‍ നല്‍കും. 2016 മുതല്‍ 2025 വരെ 68,356 പ്രവാ സികള്‍ക്ക് 7,398,282,107 രൂപ ക്ഷേമ പെന്‍ഷനായി നല്‍കിയിട്ടുണ്ട്.

കുടുംബ പെന്‍ഷന്‍

പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കെ മരിക്കുകയോ അംഗമായിരിക്കെ തന്നെ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ അംശദായം അടച്ച് അംഗത്വത്തില്‍ തുടരുന്ന അംഗം മരിക്കുകയോ ചെയ്താല്‍ അര്‍ഹതപ്പെട്ട കുടും ബാംഗത്തിന് കുടുംബപെന്‍ഷന്‍ നല്‍കും. കുടുംബപെന്‍ഷന്‍തുക അര്‍ഹതപ്പെട്ട പ്രതിമാസപെന്‍ഷന്‍ തുകയുടെ 50 ശതമാനമാണ്. 2016 മുതല്‍ 2025 വരെ 1518 പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് 70,829,884 രൂപ കുടുംബപെന്‍ഷനായി നല്‍കിയിട്ടുണ്ട്.

കുടുംബപെന്‍ഷന് അര്‍ഹതയുള്ളവരെ നിശ്ചയിക്കുന്നത് ഭാര്യ/ഭര്‍ത്താവ്, 22
വയസ്സു പൂര്‍ത്തിയാകാത്ത മക്കള്‍, മാനസികവെല്ലുവിളി നേരിടുന്ന മക്കള്‍, പ്രായപൂര്‍ത്തിയായ അവിവാഹിതരായ പെണ്‍മക്കള്‍, അംഗത്തെ പൂര്‍ണ്ണമായി ആശ്രയിച്ചിരിക്കുന്ന അമ്മ, അച്ഛന്‍ എന്നിവരില്‍നിന്നു മുന്‍ഗണനാക്രമത്തിലാണ്.

അവശതാപെന്‍ഷന്‍

നിത്യവൃത്തിക്കായി തൊഴില്‍ ചെയ്യാന്‍ സ്ഥായിയായ ശാരീരികാവശത മൂലം കഷ്ടപ്പെടുന്നവര്‍ക്കുള്ളതാണ് അവ ശതാപെന്‍ഷന്‍. ക്ഷേമനിധിയില്‍ മൂന്നു വര്‍ഷത്തില്‍ കുറയാതെ തുടര്‍ച്ചയായി അംശദായം അടച്ചിട്ടുള്ള അംഗത്തിനാണ് ഇതു കിട്ടുക. അര്‍ഹതപ്പെട്ട പെന്‍ഷന്‍ തുകയുടെ 40 ശതമാനത്തിനു തുല്യമായ തുകയാണ് പ്രതിമാസ അവശതാപെന്‍ഷന്‍. 2016 മുതല്‍ 2025 ഫെബ്രുവരി വരെ പ്രവാസികള്‍ക്ക് 3,15,800 രൂപ അവശ താപെന്‍ഷനായി നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading