ദോഹ: ഖത്തറിലെ അല്‍ എഷൈഗര്‍ സ്ട്രീറ്റില്‍ താല്‍ക്കാലിക ഗാതഗത നിയന്ത്രണം. ആസ്ഫാല്‍റ്റ് ലെയര്‍ ജോലികള്‍ നടപ്പിലാക്കുന്നതിനായാണ് റോഡ് അടയ്ക്കുന്നത്. 2025 മെയ് 22 വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതല്‍ മൂന്ന് ദിവസത്തേക്ക് അല്‍-എഷൈഗര്‍ സ്ട്രീറ്റിന്റെ ഇരു ദിശകളിലുമുള്ള ഒരു ഭാഗം താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു.
ഈ സമയത്ത്, അല്‍-എഷൈഗര്‍ സ്ട്രീറ്റിലേക്കുള്ള യാത്രക്കാര്‍ റിഫ സ്ട്രീറ്റ്, സ്ട്രീറ്റ് 1152, അല്ലെങ്കില്‍ അല്‍ ഖോര്‍ റോഡ് എന്നിവ ഉപയോഗിക്കണം. തുടര്‍ന്ന് പ്രാദേശിക റോഡുകള്‍ ഉപയോഗിച്ച് ലക്ഷ്യസ്ഥാനങ്ങളില്‍ എത്താനാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
