ഖത്തറില്‍ അനധികൃതമായി മണല്‍ അരിച്ചെടുത്തു; പിടികൂടി പരിസ്ഥിതി മന്ത്രാലയം

1q 88

ദോഹ: ഖത്തറില്‍ മതിയായ ലൈസന്‍സുകളും പെര്‍മിറ്റുകളും ഇല്ലാതെ മണല്‍ അരിച്ചെടുത്ത നാല് അരിപ്പകള്‍ പരിസ്ഥിതി മന്ത്രാലയം പിടികൂടി. പരിസ്ഥിതി സംരക്ഷിക്കുന്നതിനും പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, വന്യജീവി വികസന വകുപ്പ് പ്രതിനിധീകരിക്കുന്ന പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍, രാജ്യത്തെ പരിസ്ഥിതി നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്, നിയമലംഘകര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

അതിനിടെ, ശൈത്യകാല ക്യാമ്പിംഗ് സീസണ്‍ അവസാനിച്ചിട്ടും ഉടമകള്‍ നീക്കം ചെയ്യാത്ത ക്യാമ്പുകളും മന്ത്രാലയം നീക്കം ചെയ്തു. തെക്കന്‍ മേഖലയിലെ (അല്‍ നഖ്യാന്‍, അല്‍ ഖരാര, മെകിനിസ്) തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നിരവധി ശൈത്യകാല ക്യാമ്പുകള്‍ മന്ത്രാലയം നീക്കം ചെയ്തു. നിലവിലുള്ള എല്ലാ ശൈത്യകാല ക്യാമ്പുകളും നീക്കം ചെയ്യുന്നതിനുള്ള സമഗ്രമായ ഒരു കാമ്പയിന്‍ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. മെയ് അവസാനം വരെ കാമ്പയിന്‍ തുടരും. നിയമലംഘനങ്ങള്‍ ഒഴിവാക്കാന്‍ വിവിധ പ്രദേശങ്ങളിലെ ക്യാമ്പ് ഉടമകള്‍ ക്യാമ്പുകള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading