ഡല്‍ഹി: ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത 15 ലോഡ് മാമ്പഴങ്ങള്‍ക്ക് അനുമതി നിഷേധിച്ച് യുഎസ് അധികൃതര്‍. ഇറേഡിയേഷന്‍ പ്രക്രിയയുമായി (കയറ്റുമതി ചെയ്യുന്നതിനിടെ ഡോക്യുമെന്റേഷന്‍ പ്രക്രിയ) ബന്ധപ്പെട്ട രേഖകളിലെ പൊരുത്തക്കേടുകളാണ് മാമ്പഴങ്ങള്‍ നിഷേധിക്കാനുണ്ടായ കാരണമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സാന്‍ ഫ്രാന്‍സിസ്‌കോ, അറ്റ്‌ലാന്റ്, ലോസ് ആഞ്ചലോസ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് ഇന്ത്യന്‍ മാമ്പഴങ്ങള്‍ തടഞ്ഞത്. അതേസമയം മെയ് 8, 9 തിയതികളിലായി മുംബൈയില്‍ വച്ച് ഇറേഡിയേഷന്‍ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു മാമ്പഴങ്ങള്‍ കയറ്റുമതി ചെയ്തത്.
മാമ്പഴങ്ങള്‍ ഇറക്കുന്നതിനുള്ള അനുമതി നിഷേധിച്ചതോടെ, അവ തിരികെ കൊണ്ടുപോവുകയോ, നശിപ്പിക്കകയോ ചെയ്യാന്‍ യുഎസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഗതാഗതത്തിനായി ഉയര്‍ന്ന ചെലവ് വരുന്നതിനാലും, പെട്ടെന്ന് കേടാവാന്‍ സാധ്യതയുള്ളതിനാലും മാമ്പഴങ്ങള്‍ അവിടെ തന്നെ ഉപേക്ഷിക്കാനാണ് കയറ്റുമതിക്കാരുടെ തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കീടങ്ങളെ കൊല്ലുന്നതിനും, കൂടുതല്‍ നാള്‍ കേടുപറ്റാതെ സൂക്ഷിക്കുന്നതിനുമായി ഇറേഡിയേഷന്‍ പ്രക്രിയയിലൂടെയും കടത്തിവിട്ട ശേഷമാണ് പഴങ്ങള്‍ കയറ്റുമതി ചെയ്യുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
