ദോഹ: ഖത്തറില്‍ ഈ വര്‍ഷത്തെ ഔദ്യോഗിക അവധി ദിനങ്ങള്‍ സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി അംഗീകാരം നല്‍കി. മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയുടെ ഔദ്യോഗിക അവധി ദിനങ്ങള്‍ ഇപ്രകാരമായിരിക്കുമെന്ന് ഔദ്യോഗിക ഗസറ്റിലും പ്രസിദ്ധീകരിച്ചു.
ഈദുല്‍ ഫിത്തറിന്, റമദാന്‍ 28-ാം ദിവസം മുതല്‍ ശവ്വാല്‍ അവസാന 4-ാം ദിവസം വരെ അവധിയായിരിക്കും. അതേസമയം, ഈദുല്‍ അദ്ഹയുടെ/ ബലിപ്പെരുന്നാള്‍ ഔദ്യോഗിക അവധി ദിനങ്ങള്‍ ദുല്‍ ഹിജ്ജ 9 മുതല്‍ ദുല്‍ ഹിജ്ജ 13-ാം ദിവസം വരെയായിരിക്കും.
ഡിസംബര്‍ 18-ന് ഖത്തര്‍ ദേശീയ ദിനമാണ് രാജ്യത്തെ മൂന്നാമത്തെ ദേശീയ അവധി ദിനം. രണ്ട് ഔദ്യോഗിക അവധി ദിനങ്ങള്‍ക്കിടയില്‍ ഒരു പ്രവൃത്തി ദിനം ഉണ്ടെങ്കില്‍, അത് അവധി ദിനങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും ഗസറ്റില്‍ വ്യക്തമാക്കി. ഈ ആഘോഷങ്ങള്‍ക്കിടയില്‍ വാരാന്ത്യം വന്നാല്‍ അത് ഔദ്യോഗിക അവധി ദിനത്തില്‍ ഉള്‍പ്പെടുത്തുമെന്നും ഗസറ്റില്‍ പരാമര്‍ശിക്കുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
