കുവൈത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 6 ന്; അല്‍ ഉജൈരി സെന്റര്‍

eid al adha

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ ആറിന് ആയിരിക്കുമെന്ന് അല്‍ ഉജൈരി സയന്റിഫിക് സെന്റര്‍. ഇസ്ലാമിക കലണ്ടറിലെ ദുല്‍ഹിജ്ജ 1446 ലെ ആദ്യത്തെ ചന്ദ്രക്കല 2025 മെയ് 28 ന് ബുധനാഴ്ച ദൃശ്യമാകും എന്ന് അല്‍ ഉജൈരി സയന്റിഫിക് സെന്റര്‍ അറിയിച്ചു. ഈ വര്‍ഷത്തെ അറഫാ ദിനം 2025 ജൂണ്‍ അഞ്ച് വ്യാഴാഴ്ച ആയിരിക്കും.

ചന്ദ്രന്‍ അസ്തമിച്ചതിന് ശേഷം പുതിയ മാസത്തിലെ ചന്ദ്രക്കല ദൃശ്യമാകുന്ന ദിവസമായ 2025 മെയ് 27 ന്, ദുല്‍ഖഅദ ആയിരിക്കും. കുവൈത്ത് ആകാശത്ത് 43 മിനിറ്റ് വരെ ഈ ചന്ദ്രക്കല കാണാന്‍ കഴിയും. അറബ്, ഇസ്ലാമിക രാജ്യ തലസ്ഥാനങ്ങളില്‍ ഇത് 40 മുതല്‍ 58 മിനിറ്റ് വരെ ദൃശ്യമാകും. 1446 ലെ ഈദുല്‍ അദ്ഹ 2025 ജൂണ്‍ 6 ന് വെള്ളിയാഴ്ച ആയിരിക്കും എന്നും സെന്റര്‍ അറിയിച്ചു.

അതേസമയം ജൂണ്‍ അഞ്ച് മുതല്‍ 9 വരെ പൊതുമേഖലയ്ക്ക് ഔദ്യോഗിക അവധി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. അവധിക്ക് ശേഷം ജൂണ്‍ പത്ത് മുതല്‍ പ്രവൃത്തിദിവസം പുനരാരംഭിക്കുമെന്നും ക്യാബിനറ്റ് തീരുമാനമുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading