പേവിഷ ബാധയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷ ബാധയുണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടും അടുത്തിടെ രണ്ട് കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമായി. കോഴിക്കോട് അഞ്ച് വയസുകാരികാരിയും കൊല്ലത്ത് ഏഴ് വയസുകാരിയും മരണപ്പെട്ടു. തെരുവുനായ ആക്രമിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് റാബിസ് വാക്‌സിന്‍ നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം കുട്ടികള്‍ക്ക് പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുകയും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയുമായിരുന്നു.
എന്തുകൊണ്ടാണ് ഇങ്ങനെ?
തെരുവുനായയുടെ കടിയേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന എല്ലാ മുറിവുകളും ഒരുപോലെയല്ല. ആഴത്തിലുള്ള മുറിവുകള്‍ അപകടകാരികളാണ്. വളരെ വേഗം ചികിത്സ തേടണം. ഇല്ലെങ്കില്‍ രോഗബാധയക്ക് സാധ്യത കൂടും. തലച്ചോറിന് അടുത്തുളള ഭാഗങ്ങള്‍, അതായത് തല,മൂക്ക്,മുഖം,കഴുത്ത് ,ചെവി തുടങ്ങിയ ഭാഗങ്ങളിലാണ് നായയുടെ കടിയേല്‍ക്കുന്നതെങ്കില്‍ അത് രോഗബാധ വളരെ പെട്ടെന്നുണ്ടാകാന്‍ കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കടിയേറ്റത് ശരീരത്തിന്റെ താഴ് ഭാഗത്താണെങ്കില്‍ വൈറസ് തലച്ചോറിലെത്താന്‍ സമയമെടുക്കും.
നായയുടെ ഉമിനീരില്‍ പേവിഷബാധ ഉണ്ടെങ്കില്‍ കടിയേല്‍ക്കുന്ന സമയത്ത് തന്നെ ആ വൈറസ് കടിയേല്‍ക്കുന്ന വ്യക്തിയിലേക്കും ബാധിക്കപ്പെടും. പിന്നീട് ഞരമ്പുകളിലേക്കും ഈ വൈറസുകള്‍ കടക്കും. 100-മുതല്‍ 250 മില്ലിമീറ്റര്‍ ദൂരം വരെ വൈറസിന് സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് പഠനം. വൈറസ് ഞരമ്പുകളിലേക്ക് കടക്കുന്ന ഈ സമയത്തെയാണ് ഇന്‍ക്യുബേഷന്‍ കാലയളവായി കണക്കാക്കുക. എന്നാല്‍ പ്രതിരോധ കുത്തിവെയ്പ്പിന് രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനാകും എന്നത് മാത്രമാണ് ചെയ്യാനാകുക. വൈറസ് നേരിട്ട് ഞരമ്പുകളില്‍ നിന്ന് മസ്തിഷ്‌കത്തിലെത്തിയാല്‍ പ്രതിരോധ കുത്തിവെപ്പുകള്‍ ഫലിക്കണമെന്നില്ല.
അതിനാല്‍ നായയുടെ കടിയേറ്റാല്‍ ഉടന്‍ തന്നെ കടിയേറ്റ ഭാഗത്തെ വൈറസ് എത്രയും പെട്ടെന്ന് കഴുകിക്കളയേണ്ടത് അത്യാവശ്യമാണ്. സോപ്പും വെളളവും ഉപയോഗിച്ച് കഴുകി കളയുന്നത് വൈറസുകളെ നീക്കം ചെയ്യുന്നതിന് സഹായിക്കും. ഇത് പിന്നീടുളള വൈറസ് സഞ്ചാരത്തെ നിയന്ത്രിക്കാനും സഹായിക്കും. കടിയേറ്റയുടന്‍ തന്നെ 15 മിനിറ്റെങ്കിലും കടിയേറ്റ ഭാഗം മുഴുവന്‍ ഒഴുകുന്ന വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടത് ആത്യാവശ്യമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
