ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഹമദ് ബിന്‍ ഖാലിദ് എഞ്ചിനീയറിംഗ് കമ്പനിയില്‍ ഇലക്ട്രീഷ്യന്‍, പൈപ്പ് ഫിറ്റര്‍ ജോലി ഒഴിവുകള്‍

job2 1

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഹമദ് ബിന്‍ ഖാലിദ് എഞ്ചിനീയറിംഗ് സര്‍വീസസ് കമ്പനിയില്‍ ജോലി ഒഴിവ്. ഇലക്ട്രീഷ്യന്‍, പൈപ്പ് ഫിറ്റര്‍ തസ്തികകളിലേക്കാണ് ഒഴിവുകള്‍. രണ്ട് തസ്തികകളിലും 50 ഒഴിവുകളാണുള്ളത്. 1050 – 1300 ശമ്പള പരിധി. ഭക്ഷണത്തിനുള്ള അലവന്‍സും ലഭിക്കും. താമസം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിവയും സൗജന്യം.

ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ മുന്‍പരിചയം. സാധുതയുള്ള ഖത്തര്‍ ഐഡിയും എന്‍ഒസിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ മെയ് 6, 7, 8 തീയതികളില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഹാജരാകണം.

സ്ഥലം: ഹമദ് ബിന്‍ ഖാലിദ് എഞ്ചിനീയറിംഗ് സര്‍വീസസ്, സ്ട്രീറ്റ് 48, ബില്‍ഡിംഗ് 69, സോണ്‍ 5 (HAMAD BIN KHALID ENGINEERING SERVICES WLL, Street 48, Building 69, Zone 57)

സമയം: വൈകിട്ട് മൂന്ന് മണിമുതല്‍ എട്ട് മണിവരെ . ഇന്റര്‍വ്യൂവിന് എത്തുമ്പോള്‍ അപ്‌ഡേറ്റഡ് ബയോഡാറ്റ, ഖത്തര്‍ ഐഡി, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കയ്യില്‍ കരുതണം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading